Hot Posts

6/recent/ticker-posts

എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി



ന്യൂ​ഡ​ൽ​ഹി: പാ​ർ​ല​മെ​ന്‍റി​ന്‍റെ ശീ​ത​കാ​ല സ​മ്മേ​ള​ന​ത്തി​ൽ എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും മ​റു​പ​ടി ന​ൽ​കാ​ൻ ത​ന്‍റെ സ​ർ​ക്കാ​ർ ത​യാ​റാ​ണെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പറഞ്ഞു. സ​ർ​ക്കാ​രി​നെ​തി​രേ എ​ത്ര ശ​ബ്ദം വേ​ണ​മെ​ങ്കി​ലും ഉ​യ​ർ​ത്താം. എ​ന്നാ​ൽ സ​ഭ​യു​ടെ​യും സ്പീ​ക്ക​റു​ടെ ക​സേ​ര​യു​ടെ​യും അ​ന്ത​സ് കാ​ക്കാ​ൻ പ്ര​തി​പ​ക്ഷം ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​ഭ്യ​ർ​ഥി​ച്ചു.


വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ച​ർ​ച്ച ചെ​യ്യാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ണ്. എ​ല്ലാ ചോ​ദ്യ​ങ്ങ​ൾ​ക്കും ഞ​ങ്ങ​ൾ ഉ​ത്ത​രം ന​ൽ​കും. പാ​ർ​ല​മെ​ന്‍റി​ലെ ഓ​രോ ചോ​ദ്യ​ങ്ങ​ളി​ലും സ​ർ​ക്കാ​ർ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നു​ണ്ട്. സ​ർ​ക്കാ​രി​നെ​തി​രേ എ​ന്ത് ശ​ബ്ദം ഉ​യ​ർ​ന്നാ​ലും പാ​ർ​ല​മെ​ന്‍റി​ന്‍റേ​യും സ്പീ​ക്ക​റു​ടെ ക​സേ​ര​യു​ടെ​യും അ​ന്ത​സ് ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി പറഞ്ഞു.

പു​തി​യ കോ​വി​ഡ് വ​ക​ഭേ​ദം ഒ​മി​ക്രോ​ണി​നെ​ക്കു​റി​ച്ചും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ എ​ല്ലാ​വ​രു​ടെ​യും ആ​രോ​ഗ്യ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​തി​നു​വേ​ണ്ടി എ​ല്ലാ എം​പി​മാ​രും ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും പാ​ർ​ല​മെ​ന്‍റ് സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മോ​ദി പ​റ​ഞ്ഞു.

Reactions